കോവിഡ് : സിപിഐ നേതാവ് എ എൻ രാജൻ അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th October 2021 07:38 AM  |  

Last Updated: 05th October 2021 07:38 AM  |   A+A-   |  

a_n_rajan

എ എൻ രാജൻ

 

തൃശൂർ: സിപിഐ നേതാവും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എൻ രാജൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്നാണ് മരണം. കേവിഡ് ബാധിച്ച് അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സിപിഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗമാണ് രാജൻ. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റും ജില്ലാ പഞ്ചായത്തു വികസന സ്ഥിരംസമിതി മുൻ ചെയർമാനുമായിരുന്നു. കെഎസ്ഇബിയിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത രാജൻ വിയ്യൂർ സബ് സ്റ്റേഷൻ സബ് എൻജിനീയറായാണു വിരമിച്ചത്. 

ഭാര്യ: ഡോ. ഗിരിജ (റിട്ട. പ്രഫസർ, വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളജ്, ഒല്ലൂർ). മക്കൾ: ഹരിരാജൻ, ശ്രീരാജൻ. മരുമക്കൾ: വീണ, ആർഷ. സംസ്കാരം ഇന്നു 10ന് ചെറുതുരുത്തി പുണ്യതീരത്ത്.