വയനാട് മുന്‍ ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു; സിപിഎമ്മിലേക്കെന്ന് സൂചന

കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാര്‍ട്ടിക്കൊപ്പം ജനങ്ങള്‍ നില്‍ക്കില്ലെന്നും ബാലചന്ദ്രന്‍ ആരോപിച്ചു
പി വി ബാലചന്ദ്രന്‍/ഫെയ്‌സ്ബുക്ക് 
പി വി ബാലചന്ദ്രന്‍/ഫെയ്‌സ്ബുക്ക് 

കല്‍പ്പറ്റ: മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ പി വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാര്‍ട്ടിക്കൊപ്പം ജനങ്ങള്‍ നില്‍ക്കില്ലെന്നും ബാലചന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. 

കെപിസിസി പുനസംഘടനയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ ഐസി ബാലകൃഷ്ണന് എതിരെ അഴിമതി ആരോപണവുമായി ബാലചന്ദ്രന്‍ രംഗത്തുവന്നിരുന്നു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തില്‍ ഐസി ബാലകൃഷ്ണന്‍ ലക്ഷങ്ങള്‍ കോഴവാങ്ങി എന്നായിരുന്നു ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com