തിരുവനന്തപുരത്ത് കനത്തമഴ, മണ്ണിടിച്ചില്‍; വാമനപുരം നദി കരകവിഞ്ഞൊഴുകി, തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം 

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്തമഴ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്തമഴ. ശക്തമായ മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

കനത്തമഴയില്‍ വാമനപുരം നദി കരകവിഞ്ഞൊഴുകി. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക്പോസ്റ്റിന് സമീപം റോഡിലേക്കു മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്റുകള്‍ ഉള്‍പ്പെടെ നിലംപതിച്ചു വൈദ്യുതി ബന്ധം നിലച്ചു.

വിതുര അഗ്‌നിരക്ഷാ സേനയും പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com