കുതിച്ചുയർന്ന് സിമന്റ് വില; രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപയോളം 

കോവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. ഇതാണ് ഇപ്പോൾ 525 രൂപയിലേക്ക് ഉയരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വിലയിൽ കുതിപ്പ്. ഒരു ചാക്ക് സിമൻറിന് 125 രൂപയോളമാണ് രണ്ടു ദിവസത്തിനിടെ കൂടിയത്. കോവിഡ് ദുരിതത്തിൽ നിന്ന് നി‍ർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് ഈ വിലക്കയറ്റം. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമാണ് സിമന്റിന് വില ഉയരാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. 

കോവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. ഇത് മാസങ്ങൾക്ക് മുമ്പ് 445 രൂപവരെയെത്തിയിരുന്നു. പിന്നീട് കമ്പനികൾ നൽകുന്ന ഇളവടക്കം ചേർത്ത് 400 രൂപയിലേക്ക് കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ 525 രൂപയിലേക്ക് ഉയരുന്നത്. നിലവിലെ സ്റ്റോക്ക് പഴയവിലയ്ക്ക് വിൽക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയിൽ പ്രതിഫലിക്കും.

കമ്പനികൾ സിമൻറിന് തോന്നുംപടി വിലകൂട്ടുന്നതിനെതിരെ വിതരണക്കാരും കരാറുകാരും രംഗത്തുണ്ട്. വില നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഇവർ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com