സ്‌കൂള്‍ തുറക്കല്‍, ക്രമീകരണങ്ങള്‍ സംബന്ധിച്ച അന്തിമ മാര്‍ഗ രേഖ ഇന്ന് മുഖ്യമന്ത്രി പുറത്തിറക്കും 

അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ പൊതു വിദ്യാഭ്യാസ - ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിക്ക് കൈമാറിയ മാർഗരേഖയിൽ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് മന്ത്രിമാർ കൈമാറിയ ശുപാർശകൾ പരി​ഗണിച്ചാണ് കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്ന‌ മാർഗരേഖ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കുന്നത്.

സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറക്കുന്നത്. അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ പൊതു വിദ്യാഭ്യാസ - ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിക്ക് കൈമാറിയ മാർഗരേഖയിൽ പറയുന്നു. ആദ്യ ഘട്ടത്തിൽ ഉച്ച വരെ മാത്രമായിരിക്കും ക്ലാസുകൾ. ഓരോ ക്ലാസിനും വ്യത്യസ്ത സമയങ്ങളിലായിരിക്കും ഇടവേള ആയിരിക്കും. ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം.

കുട്ടികളെ ബാച്ചായി തിരിക്കും. എന്നാൽ കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളിൽ ബാച്ച് ക്രമീകരണം നിർബന്ധമല്ലെന്നും മാർഗരേഖയിൽ പറയുന്നു.  ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നതാണ് തീരുമാനം. സ്കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരണം. 

സ്കൂളുകളിൽ രോഗലക്ഷണ പരിശോധന രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും വേണം. പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്കൂളിൽ ഹാജരാകേണ്ടതാണ്. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തിരിക്കണം എന്നും മാർ​ഗ നിർദേശത്തിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com