ചെറിയാന്‍ ഫിലിപ്പ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ചെറിയാന്‍ ഫിലിപ്പ് / ഫയല്‍ ചിത്രം
ചെറിയാന്‍ ഫിലിപ്പ് / ഫയല്‍ ചിത്രം


തിരുവനന്തപുരം: സിപിഎം സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. ശോഭനാ ജോര്‍ജ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. രണ്ടുപേരും കോണ്‍ഗ്രസ് വിട്ട് സിപിഎം സഹയാത്രികരായവരാണ്.

2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ചെറിയാന്‍ ഫിലിപ്പ് കെടിഡിസി ചെയര്‍മാനായിരുന്നു. രാജ്യസഭയിലേക്ക് ചെറിയാനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതുണ്ടായില്ല. ഇതിനെത്തുടര്‍ന്ന് അതൃപ്തി വ്യക്തമാക്കുന്ന തരത്തില്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളുമുണ്ടായി. ഇതിന് പിന്നാലെയാണ് പുതിയ സ്ഥാനം തേടിയെത്തിയിരിക്കുന്നത്,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com