ഫെയിസ് ഹാഷിം ഒന്നാമന്‍, ആദ്യ 100 റാങ്കില്‍ 78 പേരും ആണ്‍കുട്ടികള്‍; 45629 വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍

കോട്ടയം സ്വദേശി ഹരികൃഷ്ണന്‍ രണ്ടാം റാങ്കും കൊല്ലം സ്വദേശി നയന്‍ കിഷോറിന് മൂന്നാം റാങ്കും
ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌
ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ആണ്‍കുട്ടികളുടെ ആധിപത്യം. ആദ്യ 100 റാങ്ക് നേടിയവരില്‍ 78 പേരും ആണ്‍കുട്ടികളാണ്. 22 പെണ്‍കുട്ടികള്‍ മാത്രമാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്. 73977 പരീക്ഷ എഴുതിയതില്‍ 51,031 പേര്‍ യോഗ്യത നേടി. 45629 വിദ്യാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 

തൃശൂര്‍ സ്വദേശിയായ ഫെയിസ് ഹാഷിം ആണ് എന്‍ജിനീയറിങ്ങില്‍ ആദ്യ റാങ്ക്. കോട്ടയം സ്വദേശി ഹരികൃഷ്ണന്‍ രണ്ടാം റാങ്കും കൊല്ലം സ്വദേശി നയന്‍ കിഷോറിന് മൂന്നാം റാങ്കും നേടി. ആദ്യ പത്തില്‍ അഞ്ചു പെണ്‍കുട്ടികളും അഞ്ചു ആണ്‍കുട്ടികളുമാണുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ്ങില്‍ ആദ്യ 5000 റാങ്കില്‍ 2112 കുട്ടികള്‍ കേരള ഹയര്‍സെക്കന്‍ഡറിയില്‍ പാസായി യോഗ്യത നേടിയവരാണ്. 

എഐസിസി, സിബിഎസഇ 26ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആര്‍കിടെകില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി. എന്‍ജിനിയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ ഫായിസ് ഹാഷിലിനെ മന്ത്രി ആര്‍ ബിന്ദു ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്‌മെന്റ്. ഒക്ടോബര്‍ 25നകം പ്രവേശനം പൂര്‍ത്തിയാക്കും. റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com