പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപ; തിരുവനന്തപുരം ഡിവിഷനിലും പ്രാബല്യത്തില്‍

പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടി. മുന്‍പ് ഉണ്ടായിരുന്ന 10 രൂപയില്‍ നിന്ന് 50 രൂപയായാണ് വര്‍ധിപ്പിച്ചത്. 2022 ജനുവരി വരെയാണ് നിരക്ക് വര്‍ധനവെന്നാണ് അധികൃതര്‍ പറയുന്നത്.

തിരുവനന്തപുരം ഡിവിഷനിലും പ്ലാറ്റ് ഫോം ടിക്കറ്റ് നല്‍കി തുടങ്ങിയതോടെ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ഇനി പ്ലാറ്റ്‌ഫോം ടിക്കറ്റ് കിട്ടും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന 18 മാസത്തിന് ശേഷമാണ് തിരുവനന്തപുരം ഡിവിഷനില്‍ പുനരാരംഭിച്ചത്. 

പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിത്തുടങ്ങിയിരുന്നു. 50 രൂപ തന്നെയാണ് ഇവിടത്തെയും പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക്. കോവിഡ് നിയന്ത്രണത്തിന് മുമ്പ് 10 രൂപ മാത്രമായിരുന്നു എല്ലാ സ്‌റ്റേഷനുകളിലേയും പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക്. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് ഇപ്പോള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ മുഴുവന്‍ സ്‌റ്റേഷനുകളിലെയും രണ്ടാം കവാടവും റെയില്‍വേ തുറന്നുകൊടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com