ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം, മൂന്ന് കടകള്‍ കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

ഒരു കടയിൽ തീപിടുത്തം ഉണ്ടാവുകയും അത് മറ്റ് കടകളിലേക്ക് വ്യാപിക്കുകയുമായിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൻ തീപിടുത്തം. ഒരു കടയിൽ തീപിടുത്തം ഉണ്ടാവുകയും അത് മറ്റ് കടകളിലേക്ക് വ്യാപിക്കുകയുമായിരുന്നു. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടയ്ക്കാണ് തീപിടിച്ചത്. 

മൂന്ന് കടകളും കത്തി നശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഘം എത്തി തീ നിയന്ത്രണ വിധേയമാക്കി.

ആദ്യം അലുമിനിയം കടയിൽ നിന്ന് തൊട്ടടുത്തുള്ള തുണിക്കടകളിലേക്കാണ് തീ പടർന്നത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com