ശിവൻകുട്ടിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രി- 'ഇതാ 28 സംസ്ഥാനങ്ങൾ, ആർക്കെങ്കിലും ഉപകാരപ്പെടും'

ശിവൻകുട്ടിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രി- ഇതാ 28 സംസ്ഥാനങ്ങൾ, ആർക്കെങ്കിലും ഉപകാരപ്പെടും
ശിവൻകുട്ടിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രി- 'ഇതാ 28 സംസ്ഥാനങ്ങൾ, ആർക്കെങ്കിലും ഉപകാരപ്പെടും'

മലപ്പുറം: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം തെറ്റായി പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ പരിഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ അല്ലേയെന്ന ശിവൻകുട്ടിയുടെ ചോദ്യമാണ് അബ്​ദുറബ്ബ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും എണ്ണവും പേരുകളും എണ്ണിപ്പറഞ്ഞ് ശിവൻകുട്ടിയെ പരിഹസിച്ചാണ്‌ അബ്ദുറബിന്റെ പ്രതികരണം. ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന വാചകത്തോടെ ഇന്ത്യയുടെ ഭൂപടവും ഫെയ്‌സ്ബുക്ക് കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി മാർഗരേഖ പുറത്തിറക്കാൻ വെള്ളിയാഴ്ച വിളിച്ച വാർത്താ സമ്മേളനത്തിനിടെയാണ് മന്ത്രി ശിവൻകുട്ടിക്ക് നാക്കുപിഴ സംഭവിച്ചത്. ഇതിനോടകം രാജ്യത്ത് സ്‌കൂളുകൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുന്നതിനിടെയാണ് മന്ത്രിക്ക് തെറ്റുപറ്റിയത്. ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ അല്ലേയെന്ന് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ, 23 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നുവെന്നും മന്ത്രി തിരുത്തിയിരുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 
8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും
പേരുകൾ താഴെ കൊടുക്കുന്നു..
ആർക്കെങ്കിലും ഉപകാരപ്പെടും. 
സംസ്ഥാനങ്ങൾ :- 
1 ആന്ധ്രാപ്രദേശ്  
2 അരുണാചൽ പ്രദേശ് 
3 ആസ്സാം 
4 ബീഹാർ 
5 ഛത്തീസ്ഗഢ് 
6 ഗോവ 
7 ഗുജറാത്ത് 
8 ഹരിയാന 
9 ഹിമാചൽ പ്രദേശ് 
10 ജാർഖണ്ഡ് 
11 കർണാടകം 
12 കേരളം 
13 മധ്യ പ്രദേശ് 
14 മഹാരാഷ്ട്ര 
15 മണിപ്പൂർ 
16 മേഘാലയ 
17 മിസോറം 
18 നാഗാലാൻഡ് 
19 ഒഡിഷ 
20 പഞ്ചാബ് 
21 രാജസ്ഥാൻ 
22 സിക്കിം 
23 തമിഴ്നാട് 
24 തെലുങ്കാന 
25 ത്രിപുര 
26 ഉത്തർ പ്രദേശ് 
27 ഉത്തരാഖണ്ഡ് 
28 പശ്ചിമ ബംഗാൾ 

കേന്ദ്രഭരണ പ്രദേശങ്ങൾ :-

1 ആൻഡമാൻ-നിക്കോബാർ 
2 ചണ്ഡീഗഡ് 
3 ദാദ്ര - നഗർ ഹവേലി, ദാമൻ-ദിയു 
4 ഡൽഹി 
5 ലക്ഷദ്വീപ് 
6 പുതുശ്ശേരി 
7 ജമ്മു & കശ്മിർ
8 ലഡാക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com