കെഎഎസ് റാങ്ക് പട്ടികയായി; എസ് മാലിനിക്ക് ഒന്നാം റാങ്ക്, ആദ്യ അഞ്ചില്‍ നാലും വനിതകള്‍ 

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് റാങ്ക്് പട്ടിക പ്രസിദ്ധീകരിച്ചു
പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം
പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ മാധ്യമങ്ങളോട്, ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നില്‍ മാലിനി എസിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നന്ദന പിള്ളയ്ക്കാണ്. പൊതുവിഭാഗത്തില്‍ ആദ്യ അഞ്ചുറാങ്കില്‍ നാലും വനിതകള്‍ക്കാണ്.

ഗോപിക ഉദയന്‍, ആതിര എസ് വി, ഗൗതമന്‍ എം എന്നിവരാണ് മൂന്നും നാലും അഞ്ചും റാങ്കുകാര്‍. നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്നവരാണ് സ്ട്രീം ഒന്നില്‍. രണ്ടാമത്തെ സ്ട്രീമില്‍ അഖില ചാക്കോ, ജയ്കൃഷ്ണന്‍ കെ ജി എന്നിവരാണ് ആദ്യ രണ്ടു റാങ്കുകാര്‍. 29 ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നോണ്‍ ഗസ്റ്റഡ് തസ്തികകയില്‍ ജോലി ചെയ്യുന്നവരാണ് രണ്ടാം സ്ട്രീമില്‍ പരീക്ഷ എഴുതിയവര്‍. 

സ്ട്രീം മൂന്നില്‍ അനീഷ് കുമാര്‍, അജീഷ് കെ എന്നിവരാണ് ആദ്യ റാങ്കുകാര്‍. സര്‍ക്കാര്‍ സര്‍വീസിലെ ഗസ്റ്റഡ് ഉദ്യോഗസ്ഥരുടെ വിഭാഗമാണ് സ്ട്രീം മൂന്ന്. നവംബറില്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്ന് പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ മാധ്യമങ്ങളോട് പറഞ്ഞു. 122 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 105 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com