കഞ്ചാവു വേട്ടയ്ക്കിറങ്ങിയ തണ്ടര്‍ ബോള്‍ട്ട് കാട്ടിൽ കുടുങ്ങി; 8 കിലോമീറ്റർ അകലെ ഉൾവനത്തിൽ; തെരച്ചിൽ തുടരുന്നു

പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്; കഞ്ചാവു വേട്ടയ്ക്കിറങ്ങിയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘം വഴി തെറ്റി കാട്ടില്‍ കുടുങ്ങി. പാലക്കാട് മലമ്പുഴ വനത്തില്‍ പരിശോധനയ്ക്കു പോയ 14 അംഗ സംഘത്തെയാണ് കാണാതായത്. വാളയാർ വനമേഖലയിൽ 8 കിലോമീറ്റർ ഉൾവനത്തിൽ ഇവരുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവർക്കായി പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

നാർക്കോട്ടിക്ക് സെല്ല് ഡിവൈഎസ്പി സി ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് പരിശോധനയക്കാണ് വനത്തിലേക്ക് പോയത്. എന്നാൽ വഴി തെറ്റുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമായിരിക്കുകയാണ്. 

വാളയാർ ചാവടിപ്പാറയിൽ നിന്നും ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്നും മറ്റൊരു സംഘവുമാണ് തെരച്ചിൽ നടത്തുക. കാട്ടിൽ അകപ്പെട്ട ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. മലമ്പുഴയിൽ നിന്നും 8 കിലോ മീറ്റർ അകലെ ഇവർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com