ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കി; ചാരിറ്റി പ്രവർത്തകനടക്കം മൂന്ന് പേർ പിടിയിൽ

ജ്യൂസിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കി; ചാരിറ്റി പ്രവർത്തകനടക്കം മൂന്ന് പേർ പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൽപ്പറ്റ: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ചാരിറ്റി പ്രവർത്തകനെയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി തൊവരിമല കക്കത്ത് പറമ്പിൽ ഷംസാദ് (24), റഹ്‌മത്ത്നഗർ മേനകത്ത് ഫസൽ മെഹമൂദ് (23), അമ്പലവയൽ ചെമ്മൻകോട് സെയ്ഫു റഹ്‌മാൻ (26) എന്നിവരാണ് പിടിയിലായത്. 

ചികിത്സാ സഹായം നൽകാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് സംഭവം. 

ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയെ സഹായിക്കാമെന്നു പറഞ്ഞ് ഷംസാദ് സമീപിക്കുകയായിരുന്നു. യുവതിക്കു വേണ്ടി ചികിത്സാ സഹായം അഭ്യർഥിച്ചുകൊണ്ട് ഷംസാദ് വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് സഹായം നൽകാമെന്നു പറഞ്ഞ് എറണാകുളത്ത് എത്തിച്ചത്.

ഹോട്ടലിൽ മുറിയെടുത്ത ശേഷം മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നാം പ്രതി ഷംസാദ് സ്‌നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ ഭാരവാഹിയാണെന്നും പൊലീസ് വ്യക്തമാക്കി. ബത്തേരി ഡിവൈഎസ്പി വിഎസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com