കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു
നിധിൻ ഹരി
നിധിൻ ഹരി

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു എംബിബിഎസ് വിദ്യാർത്ഥിക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എറണാകളും കോതമംഗലം സ്വദേശി നിധിൻ ഹരിയാണ് മരിച്ചത്. ഗോകുലം മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥികളാണ് ഇരുവരും.

പോത്തൻകോട് ചന്തവിളയിൽ വച്ച് പുലർച്ചെ നാലര മണിയോടെയാണ് അപകടം. ഗോകുലം മെഡിക്കൽ കോളജിൽ നിന്നു റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com