റയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത സംഭവം; പതിനെട്ടുകാരന്‍ പിടിയില്‍, അക്രമം നടത്തിയത് വീട്ടുകാരോടുള്ള ദേഷ്യത്തില്‍, ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്

തമ്പാനൂര്‍ റയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത കേസില്‍ ഒരാള്‍ പിടിയില്‍. പൂജപ്പുര സ്വദേശിയായ എബ്രഹാമാണ് പിടിയിലായത്
എബ്രഹാം പൊലാസ് കസ്റ്റഡിയില്‍/ടെലിവിഷന്‍ ദൃശ്യം
എബ്രഹാം പൊലാസ് കസ്റ്റഡിയില്‍/ടെലിവിഷന്‍ ദൃശ്യം


തിരുവനന്തപുരം: തമ്പാനൂര്‍ റയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത കേസില്‍ ഒരാള്‍ പിടിയില്‍. പൂജപ്പുര സ്വദേശിയായ എബ്രഹാമാണ് പിടിയിലായത്. പതിനെട്ടുകാരനായ ഇയാള്‍ ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ വഴക്കിട്ടിറങ്ങിയാണ് എബ്രഹാം റയില്‍വെ സ്റ്റേഷനിലെത്തിയത്. ആര്‍പിഎഫ് ഷാഡോ ടീമാണ് ഇയാളെ പിടികൂടിയത്.

തകര്‍ത്ത കാറുകളില്‍ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ ഇയാള്‍ മോഷ്ടിച്ചു. തമ്പാനൂര്‍ റയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന റയില്‍വേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് ആക്രമിച്ചത്. 19 വാഹനങ്ങളുടെ ഗ്ലാസാണ് തകര്‍ത്തത്. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

റയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റയില്‍വേയ്ക്കാണ്. അര്‍ധരാത്രിയില്‍ ഇത്രയും വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയില്‍വേ പൊലീസിനെ ഞെട്ടിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷന് മുന്നിലായുള്ള പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടേയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തിരിക്കുന്നത്. പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്. എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിസരത്ത് നിന്ന് അല്‍പനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകള്‍ പരാതിയുമായി രംഗത്തുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com