കുടുബത്തിന്റെ അത്താണി; വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നിട്ട് വെറും നാലുവര്‍ഷം മാത്രം,അവസാനമായി നാട്ടിലെത്തിയത് ഓണത്തിന്

ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖ് വെറും നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്
വൈശാഖ്/എഎന്‍ഐ
വൈശാഖ്/എഎന്‍ഐ

കൊല്ലം: ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖ് വെറും നാലുവര്‍ഷം മുന്‍പാണ് സൈന്യത്തില്‍ ചേര്‍ന്നത്. കൊല്ലം വെളിയം ആശാമുക്കിലെ ശില്‍പ്പാലയം ഹരികുമാര്‍ -മീന ദമ്പതികളുടെ മകനാണ് 24കാരനായ വൈശാഖ്. ശില്‍പ സഹോദരിയാണ്. 
ഇക്കഴിഞ്ഞ ഓണത്തിനാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യു വരിച്ചത്.കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. 2017ലായിരുന്നു വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്.

ഹരികുമാര്‍ -മീന ദമ്പതികളുടെ മകനാണ് വൈശാഖ്. ശില്‍പ സഹോദരിയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. 2017ലായിരുന്നു വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. 

ഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖ് അടക്കമുള്ള സൈനികര്‍ക്ക് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചു.

പഞ്ചാബ് കബൂര്‍ത്തലില്‍ നിന്നുള്ള ജൂനിയര്‍ കമ്മീഷന്‍ ഓഫീസ് നായിബ് സുബേധാര്‍ ജസ്വീന്ദര്‍ സിങ്, ഗുരുദാസ് പുര്‍ സ്വദേശി മന്‍ദീപ് സിങ്, റോപ്പര്‍ സ്വദേശി ഗജ്ജന്‍ സിങ്, ഉത്തര്‍പ്രദേശ് ഷാജഹാന്‍പുര്‍ സ്വദേശി സരത് സിങ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാലു പേര്‍. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com