ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു ; എല്‍ഡിഎഫ് വിട്ടുനിന്നു

ചെയര്‍പേഴ്‌സണായി യുഡിഎഫിലെ സുഹ്‌റ അബ്ദുല്‍ ഖാദറിനെ വീണ്ടും തെരഞ്ഞെടുത്തു
സുഹ്‌റ / ടെലിവിഷൻ ചിത്രം
സുഹ്‌റ / ടെലിവിഷൻ ചിത്രം

കോട്ടയം : ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു. ചെയര്‍പേഴ്‌സണായി യുഡിഎഫിലെ സുഹ്‌റ അബ്ദുല്‍ ഖാദറിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 14-5 എന്ന നിലയിലാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. 

എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് സുഹ്‌റയ്ക്ക് നേരത്തെ രാജിവയ്‌ക്കേണ്ടി വന്നത്. അന്ന് എല്‍ഡിഎഫിന് ഒപ്പം ചേര്‍ന്ന് വോട്ട് ചെയ്ത കൗണ്‍സിലര്‍ അന്‍സല്‍ന പരീക്കുട്ടി വീണ്ടും യുഡിഎഫിന് ഒപ്പംനിന്നു.

28 അംഗ കൗണ്‍സിലില്‍ 9 എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നഗരസഭയില്‍ യുഡിഎഫിന് 14 ഉം, എസ്ഡിപിഐക്ക് 5 ഉം അംഗങ്ങളാണുള്ളത്. 

എസ്ഡിപിഐ നസീറ സുബൈറിനെ സ്ഥാനാര്‍ത്ഥിയാക്കി. അന്‍സല്‍നയുടെ വോട്ട് ഉള്‍പ്പെടെ 14 വോട്ട് സുഹ്‌റയ്ക്കും എസ്ഡിപിഐയുടെ 5 വോട്ട് നസീറയ്ക്കും ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com