മോട്ടോര്‍ വാഹനവകുപ്പിലെ ഓണ്‍ലൈന്‍ സേവനം വൈകിപ്പിച്ചാല്‍ നടപടി; ഗതാഗതമന്ത്രി

ഓണ്‍ലൈന്‍ സേവനങ്ങള്‍ മനഃപൂര്‍വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി
ഗതാഗതമന്ത്രി ആന്റണി രാജു
ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം മോട്ടര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തിലെ നടപടിക്രമങ്ങള്‍ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി ആന്റണി രാജു.  ഓണ്‍ലൈന്‍ സേവനങ്ങള്‍ മനഃപൂര്‍വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്കു കൂടുതല്‍ വേഗത്തില്‍, മധ്യവര്‍ത്തികളില്ലാതെ സേവനം നല്‍കുക എന്നതാണ് മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ അനായാസം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മോട്ടര്‍ വാഹന വകുപ്പിലും പൊതുജനങ്ങള്‍ക്കു മധ്യവര്‍ത്തികളുടെ ഇടപെടലില്ലാതെ കാര്യങ്ങള്‍ നടക്കണം. കാലാകാലങ്ങളിലുള്ള ഫീസ് നിരക്കുകള്‍ വ്യക്തമായി അറിയിക്കാനുള്ള സംവിധാനം ഓഫിസിലും വെബ്‌സൈറ്റിലും ഏര്‍പ്പെടുത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com