വിധിപ്പകര്‍പ്പ് കിട്ടിയതിനു ശേഷം വിശദമായ പ്രതികരണം: പി ജയരാജന്‍

തന്നെയും ടി വി രാജേഷിനെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ വെറുതെവിട്ട കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ പ്രതികരണം പിന്നീടെന്ന് സിപിഎം നേതാവ് പി ജയരാജന്‍
പി ജയരാജന്‍
പി ജയരാജന്‍


കണ്ണൂര്‍: തന്നെയും ടി വി രാജേഷിനെയും വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ വെറുതെവിട്ട കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ പ്രതികരണം പിന്നീടെന്ന് സിപിഎം നേതാവ് പി ജയരാജന്‍. 'പട്ടുവം അരിയിലില്‍ ലീഗ് ആക്രമണങ്ങള്‍ നടന്ന പ്രദേശത്ത് എത്തിയ ഞാനും ടി വി രാജഷും ഉള്‍പ്പടെയുള്ള സിപിഎം പ്രവര്‍ത്തകരെ ലീഗുകാര്‍ ആക്രമിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട് കൊണ്ടുള്ള വിധി വന്നിരിക്കുകയാണ്. ഇതേ കുറിച്ച് പ്രതികരണം ആരാഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ ബന്ധപ്പെട്ടിരുന്നു. വിധിപ്പകര്‍പ്പ് കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തും.' അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. 

മുസ്ലിം ലീഗ് പ്രവര്‍ത്തകരായ 12 പേരെയാണ് കോടതി വെറുതെ വിട്ടത്. തളിപ്പറമ്പിനടുത്തെ അരിയിലില്‍ വച്ച് സിപിഎം നേതാക്കളെ ആക്രമിച്ചുവെന്നായിരുന്നു കേസ്്. 2012 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം നേതാക്കള്‍ സഞ്ചരിച്ചിരന്ന വാഹനം തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംഭവത്തിന് പിന്നാലെയാണ് അരിയിലില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഇത് സിപിഎം നേതാക്കളുടെ പ്രതികാരമാണെന്നായിരുന്നു മുസ്ലിം ലീഗ് ആരോപിച്ചിരുന്നത്.

ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com