ഇനിയില്ല ആ ഓണക്കാലം; പുതിയ വീട്ടില്‍ താമസിച്ചത് ഒരവധിക്കാലം മാത്രം; ധീരജവാന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ നാട്

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യവരിച്ച വൈശാഖ്‌
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യവരിച്ച വൈശാഖ്‌

കൊല്ലം: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചതോടെ അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. പൂഞ്ചിലെ സേവന കാലവധി അവസാനക്കാന്‍ രണ്ട് മാസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്.

വീട്ടിലെ ബുദ്ധിമുട്ടുകള്‍ കണ്ടു വളര്‍ന്ന വൈശാഖ് 2017ല്‍ ആണ് കരസേനയില്‍ ചേര്‍ന്നത്. അതിനിടെ സ്വന്തമായി 10 സെന്റ് ഭൂമി വാങ്ങിയിരുന്നു.  കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ സ്വരുക്കൂട്ടി വച്ചിരുന്ന തന്റെ സമ്പാദ്യവും വായ്പയെടുത്ത പണവുമെല്ലാം ചേര്‍ത്ത് സ്വന്തമായ വീടെന്ന ഏറ്റവും വലിയ സ്വപ്‌നം വൈശാഖ് യാഥാര്‍ഥ്യമാക്കി. പക്ഷേ ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ താമസിക്കാനായത്.

പിതാവ് ഹരികുമാര്‍ വിദേശത്ത് ജോലിക്കു പോയെങ്കിലും പറയത്തക്ക സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സഹോദരി ശില്‍പയുടെ വിദ്യാഭ്യാസ കാര്യങ്ങളിലും വൈശാഖ് ശ്രദ്ധിച്ചിരുന്നു. ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ശില്‍പ. മാതാവ് ബീനാകുമാരി തൊഴിലുറപ്പു ജോലിക്കു പോകുന്നു.വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനാകുന്നില്ല വൈശാഖിന്റെ വേര്‍പാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com