തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അദാനി ഗ്രൂപ്പിന്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th October 2021 06:39 AM  |  

Last Updated: 13th October 2021 06:42 AM  |   A+A-   |  

TrivandrumAirport

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർധരാത്രി മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് എയർപോർട്ട് ഓഫിസർ ജി മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.

ഏറ്റെടുക്കലിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയിൽ  പരി​ഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. 50 വർഷത്തെ നടത്തിപ്പിനാണ് കരാർ. ഏയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്.

എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവർത്തനം തുടരുക. നിലവിലുള്ള ജീവനക്കാർക്കു 3 വർഷം വരെ തുടരാം. അതിനുശേഷം അദാനി എയർപോർട്സിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം.