ഭാര്യയെ വെട്ടിയും തല്ലിയും കൊലപ്പെടുത്തി ; ഭര്‍ത്താവിന് 16 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ

മാതാപിതാക്കളെയും രണ്ട് കുട്ടികളെയും ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു മര്‍ദ്ദനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: ഭാര്യയെ വെട്ടിയും തല്ലിയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവും 40,000രൂപ പിഴയും ശിക്ഷ. ഷോളയൂര്‍ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എസ് മധു ശിക്ഷ വിധിച്ചത്. ഭാര്യ നിഷയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 

പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് അനുഭവിക്കണം.വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 16 വര്‍ഷം തടവുശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. സുന്ദരന്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷോളയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിഷ പരാതി നല്‍കിയിരുന്നു. 

സംഭവം നടന്ന ദിവസവും നിഷയെ സുന്ദരന്‍ മര്‍ദിച്ചിരുന്നതായി പ്രോസിക്യൂഷന്‍ പറയുന്നു. മാതാപിതാക്കളെയും രണ്ട് കുട്ടികളെയും ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു മര്‍ദ്ദനം. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചും തല ഭിത്തിയിലിടിച്ച് പരിക്കേല്‍പ്പിച്ചും നിഷയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com