വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്; സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കം നാല് പ്രതികളെ വെറുതെവിട്ടു

വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്; സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ അടക്കം നാല് പ്രതികളെ വെറുതെവിട്ടു
സക്കീര്‍ ഹുസൈന്‍ / ഫയല്‍ ചിത്രം
സക്കീര്‍ ഹുസൈന്‍ / ഫയല്‍ ചിത്രം

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടു. സിപിഎം നേതാവും മുന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസൈന്‍ അടക്കം നാല് പ്രതികളെയാണ് എറണാകുളം സിജെഎം കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി സക്കീര്‍ ഹുസൈന്‍ രണ്ടാം പ്രതി കറുകപ്പിള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസല്‍, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്.

കേസില്‍ മുഖ്യ സാക്ഷിയടക്കം മുഴുവന്‍ സാക്ഷികളും കൂറുമാറിയിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കേസ് സംശയാതീതമായി തെൡയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.

2015ലാണ് വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സക്കീര്‍ ഹുസൈന്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 

നാലാം പ്രതി ഷീല തോമസുമായുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ വ്യവസായിയെ തട്ടിക്കൊണ്ടു പോയത്. സക്കീര്‍ ഹുസൈന്റെ നിര്‍ദ്ദേശമനുസരിച്ചാണ് രണ്ടും മൂന്നും പ്രതികള്‍ തട്ടിക്കൊണ്ട് പോയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com