ആമസോണില്‍ ഐ ഫോണ്‍ ബുക്ക് ചെയ്തു;  ആലുവ സ്വദേശിക്ക് കിട്ടിയത് വിം ബാറും അഞ്ച് രൂപാ നാണയവും

ആമസോണില്‍ 70,900 രൂപയുടെ ഐ ഫോണ്‍ ബുക്ക് ചെയ്ത് ആലുവ സ്വദേശിക്ക് ലഭിച്ചത് പാത്രങ്ങള്‍ കഴുകാനുള്ള വിം ബാറും അഞ്ചു രൂപയുടെ നാണയവും
AMAZON
AMAZON

കൊച്ചി: ആമസോണില്‍ 70,900 രൂപയുടെ ഐ ഫോണ്‍ ബുക്ക് ചെയ്ത് ആലുവ സ്വദേശിക്ക് ലഭിച്ചത് പാത്രങ്ങള്‍ കഴുകാനുള്ള വിം ബാറും അഞ്ചു രൂപയുടെ നാണയവും. നൂറുല്‍ അമീനാണ് ഐഫോണ്‍ പെട്ടിയില്‍ സോപ്പും നാണയവും കിട്ടിയത്. ഡെലിവറി ബോയിയുടെ മുന്നില്‍വച്ചുതന്നെ ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോയും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. 

ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇഎംഐ ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ആമസോണിന്റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്. ഹൈദരാബാദില്‍ നിന്നും ഡെസ്പാച്ച് ആയ ഫോണ്‍ പിന്നീട് സേലത്തും ഒരു ദിവസം തങ്ങി. ഇതില്‍ സംശയം തോന്നിയതിനാലാണ് ഡെലിവറി ബോയിയുടെ മുന്നില്‍വച്ച് തന്നെ പെട്ടി ഓപ്പണ്‍ ചെയ്തതെന്ന് അമീന്‍ പറയുന്നു.

നേരത്തെയും നിരവധി തവണ ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. അന്ന് വിദേശത്തായിരുന്നതിനാല്‍ പിതാവിന്റെ അഡ്രസിലാണ് സാധനങ്ങള്‍ വാങ്ങാറ്. ഇപ്പോള്‍ അവധിക്കെത്തി നാട്ടിലുണ്ടെങ്കിലും ആമസോണിലെ ഡെലിവറി അഡ്രസ് അതുതന്നെയാണ്. 12നാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍12 ഓര്‍ഡര്‍ ചെയ്തത്. അന്നുതന്നെ ഫോണ്‍ ഡെസ്പാച്ച് ആവുകയും ചെയ്തു. രണ്ട് ദിവസത്തിനകം എത്തേണ്ട ഫോണ്‍ മൂന്ന് ദിവസത്തിന് ശേഷമാണ് കൊച്ചിയില്‍ എത്തിയത്. അടുത്തിടെ അടുത്തിടെ ഐഫോണിന് പകരം സോപ്പ് എത്തിയ വാര്‍ത്തയും കേട്ടിരുന്നു. വില കൂടിയ ഫോണ്‍ ആയതിനാല്‍ ചതി പറ്റില്ലെന്ന് ഉറപ്പിക്കാന്‍ ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ വീഡിയോ എടുത്തതെന്നും അമീന്‍ പറയുന്നു. 

അപ്പോള്‍ തന്നെ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മറുപടി മെയില്‍ ലഭിച്ചിട്ടുണ്ടെന്നും നൂറുല്‍ അമീന്‍ കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും അമീന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com