മൂന്ന് പേര്‍ ചേര്‍ന്ന് എല്ലാം തീരുമാനിക്കുന്നു; അന്തിമ പട്ടികയെ കുറിച്ച് അറിയില്ല; ഗ്രൂപ്പുകള്‍ക്ക് അതൃപ്തി

കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് ഗ്രൂപ്പുകള്‍ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ഗ്രൂപ്പുകള്‍. മൂന്ന് പേര്‍ ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്നും അന്തിമ പട്ടികയെ കുറിച്ച് അറിവൊന്നുമില്ലെന്നും മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഹൈക്കമാന്റ് പ്രതിനിധികള്‍ ബന്ധപ്പെട്ടാല്‍ പരാതി അറിയിക്കുമെന്ന നിലപാടിലാണ് മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍.

അതേസമയം പുനസംഘടനയിലെ അതൃപ്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെസി വേണുഗോപാല്‍, കെ സുധാകരന്‍, വിഡി സതീശന്‍ എന്നിവര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍  തീരുമാനിക്കുന്നു എന്നാണ്  ഇരുവിഭാഗത്തിന്റെയും പരാതി. കെപിസിസി ഭാരവാഹി പട്ടികയില്‍ സാമുദായിക സന്തുലിതാവസ്ഥ ഇല്ലെന്നും ഇവര്‍ പരാതി ഉന്നയിക്കുന്നു.

പട്ടിക നല്‍കിയ ശേഷം രണ്ട് വട്ടം ചര്‍ച്ച നടത്തിയെങ്കിലും അതിനപ്പുറത്തേക്ക് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. പട്ടിക അന്തിമമാക്കിയ ശേഷം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അറിയിച്ച ശേഷമെ പട്ടിക കൈമാറുകയുള്ളു എന്ന് അറിയിച്ചിരുന്നെങ്കിലും അതിന് വിപരീതമായ നിലപാട് സ്വീകരിച്ചതെന്നും ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com