കൊച്ചി മെട്രോ സര്‍വീസ് നീട്ടി ; അവസാന ട്രെയിന്‍ രാത്രി 10 ന്

രാത്രി ഒമ്പതു മണിക്കും 10 മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20 മിനിറ്റ് ആയിരിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : കൊച്ചി മെട്രോയുടെ സര്‍വീസ് രാത്രി 10 മണി വരെ നീട്ടി. നേരത്തെ ഒമ്പതു മണിക്ക് സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇതാണ് 10 മണി വരെ നീട്ടിയത്. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് തീരുമാനമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. 

രാത്രി ഒമ്പതു മണിക്കും 10 മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20 മിനിറ്റ് ആയിരിക്കും. കഴിഞ്ഞ 19 മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണമായ 34,712 കഴിഞ്ഞ് 11 ന് രേഖപ്പെടുത്തി. 

മെട്രോ സ്‌റ്റേഷനുകളില്‍ ഓഫീസ്/ വ്യാപാര ആവശ്യങ്ങള്‍ക്ക് സ്ഥലം വാടകയ്ക്ക്

കൊച്ചി മെട്രോ, വ്യാപാരികള്‍ക്കായി മെട്രോ സ്‌റ്റേഷനിലെ സ്ഥലങ്ങള്‍ ലേലത്തിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ  നിരക്ക് ചതുരശ്ര അടിക്ക് 15 രൂപാ മുതല്‍  ആരംഭിക്കുന്നു. എറണാകുളം ടൗണ്‍ഹാളില്‍ നവംബര്‍ 2,3,5,6 തീയതികളില്‍ ലേലം നടത്തും.
Register online : www.kochimtero.org
Contact Shri.Nireesh.C - 9188957511
                Smt.Midhula.V.S- 9188957578
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com