കാഞ്ഞിരപ്പള്ളിയിലേക്ക് കരസേനാ സംഘം; ഹെലികോപ്്റ്ററുകള്‍ സജ്ജം

മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 33 പേരാണ് ഉള്ളത്
കനത്ത മഴയിലുണ്ടായ മണ്ണിടിച്ചില്‍
കനത്ത മഴയിലുണ്ടായ മണ്ണിടിച്ചില്‍

കോട്ടയം: ജില്ലയിലെ മഴ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു.മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 33 പേരാണ് ഉള്ളത്. എംഐ17, സാരംഗ് ഹെലികോപ്റ്ററുകള്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ സജ്ജമാണ്. ആവശ്യം വന്നാല്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തും. 

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള റോഡുകള്‍ എല്ലാം അടഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് കര, വ്യോമസേനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. നിലവില്‍ നാട്ടുകാര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.

കേരളത്തിലെ നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാന്‍ഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്. കര, വ്യോമസേന ഉദ്യോഗസ്ഥരുമായുള്ള അധികൃതരുടെ കൂടിക്കാഴ്ച തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com