പരീക്ഷകൾ മാറ്റണം, സർവ്വകലാശാലകളോട് മന്ത്രി 

ഒക്ടോബർ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെക്കണമെന്ന് നിർദ്ദേശം നൽകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ ഒക്ടോബർ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇതുസംബന്ധിച്ച് സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. 

കോളജുകൾ തുറക്കില്ല

നിലവിലെ സാഹചര്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതിയും മാറ്റി. ഒക്ടോബർ 18ന് കോളജുകൾ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്  ഒക്ടോബർ 20-ലേയ്ക്ക് നീട്ടി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

ന്യൂനമർദ്ദത്തിന്റെ ശക്തി കുറയാൻ സാധ്യത

അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ എറണാകുളത്തിനും കോഴിക്കോടിനും ഇടയിലുള്ള  കേരള തീരത്തിന് സമീപത്തായി നിലകൊള്ളുന്നു എന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ നിഗമനപ്രകാരം കേരള തീരത്തോടടുക്കുന്നതനുസരിച്ചു ന്യൂനമർദ്ദത്തിന്റെ ശക്തി കുറയാൻ സാധ്യതയുള്ളതായാണ് സൂചന. എന്നിരുന്നാലും കർശനമായ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com