ഡോക്ടറെ മര്‍ദിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 11:41 AM  |  

Last Updated: 16th October 2021 11:41 AM  |   A+A-   |  

panchayat president arrested in doctor assault case

മര്‍ദനമേറ്റ ഡോക്ടര്‍ ഗണേഷ്/വിഡിയോ ദൃശ്യം

 

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ശ്രീകുമാര്‍ അടക്കം ഏഴു പ്രതികളാണ് കേസിലുള്ളത്.

ശ്രീകുമാറിനെക്കൂടാതെ ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിതിന്‍ കല്ലട എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. 

ഡോ.എംഗണേഷിനെ മര്‍ദിച്ചതിലും ആശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. 

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഒപി ബഹിഷ്‌കരിച്ച് ജീവനക്കാര്‍ സമരം നടത്തിയിരുന്നു.