ഇങ്ങനയൊന്ന് ജീവിതത്തില്‍ ആദ്യം; പിസി ജോര്‍ജിന്റെ വീടും മുങ്ങി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th October 2021 05:15 PM  |  

Last Updated: 16th October 2021 05:15 PM  |   A+A-   |  

shone_george

പിസി ജോര്‍ജിന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ഷോണ്‍ ജോര്‍ജ്/ ടെലിവിഷന്‍ ദൃശ്യം

 

കോട്ടയം: കനത്ത മഴയില്‍ മുന്‍ എംഎല്‍എയും ജനപക്ഷം സെക്കുലര്‍ നേതാവുമായ പിസി ജോര്‍ജ്ജിന്റെ  വീട് വെള്ളത്തില്‍ മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിച്ച് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പിസി ജോര്‍ജ് പറയുന്നു. ജനങ്ങള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂര്‍, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.