നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; വാങ്ങാനെത്തിയ യുവതിയും പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 04:56 PM  |  

Last Updated: 17th October 2021 04:56 PM  |   A+A-   |  

cocaine

പ്രതീകാത്മക ചിത്രം

 


കൊച്ചി:  നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തില്‍ വന്‍ കൊക്കെയ്ന്‍ വേട്ട. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതിയില്‍ നിന്നാണ് 534 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്.

വാങ്ങാനെത്തിയ നൈജീരിയന്‍ യുവതി പിടിയില്‍
 

കൊക്കെയ്ന്‍ കൈപ്പറ്റാനെത്തിയ യുവതിയും പിടിയിലായിട്ടുണ്ട്. നൈജീരിയന്‍ സ്വദേശിയായ യുവതിയാണ് കൊക്കെയ്ന്‍  വാങ്ങാനായി എത്തിയത്. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. അതിനിടെയാണ് ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതി പിടിയിലായത്.