ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി; കല്ലാറില്‍ യുവാവ് മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 08:05 PM  |  

Last Updated: 17th October 2021 08:05 PM  |   A+A-   |  

Kallar_river

കല്ലാര്‍/ഫയല്‍

 

തിരുവനന്തപുരം: കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കൈമനം സ്വദേശി അഭിലാഷ് ആണ് മരിച്ചത്. നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. 

തിരുവനന്തപുരം ജില്ലയില്‍ മഴ തുടരുകയാണ്. കല്ലാര്‍ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പേപ്പാറ, അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 

പേപ്പാറ ഡാമിന്റെ ഷട്ടര്‍ രാത്രി പത്തിന് നാല്‍പ്പത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ 140 സെന്റീമീറ്ററാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.