ആശങ്കപ്പെടേണ്ട സാഹചര്യമില്ല, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; തെരച്ചില്‍ 13 പേരെ കേന്ദ്രീകരിച്ച്: റവന്യു മന്ത്രി

'13 പേരെ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. കൂടുതല്‍ ആളുകള്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും'
മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

കോട്ടയം: മഴക്കെടുതികളില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു. 

13 പേരെ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. കൂടുതല്‍ ആളുകള്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തിക്കും. രണ്ട് ഹെലികോപ്റ്ററുകളാണ് നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂട്ടിക്കല്‍ കെജെഎം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഹെലികോപ്റ്റര്‍ ഇറക്കുക. 

രക്ഷാപ്രവര്‍ത്തനത്തിന് ആര്‍മി, എന്‍ഡിആര്‍എഫ് സേവനം, റെഡ് അലേര്‍ട്ട് ഇല്ലെങ്കിലും ജാഗ്രത

കക്കി ഡാം ആവശ്യമെങ്കില്‍ ഉച്ചയോടു കൂടി മാത്രമേ തുറക്കൂകയുള്ളു. വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. എന്നും ആര്‍മി, എന്‍ഡിആര്‍എഫ് എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

മുണ്ടക്കയത്തെ സാധ്യമായ യാത്രാ സംവിധാനം ഉപയോഗിച്ച് കൂട്ടിക്കലില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. റെഡ് അലേര്‍ട്ട് ഇല്ലെങ്കിലും അതീവ ജാഗ്രതയാണ് സംസ്ഥാനത്ത് പുലര്‍ത്തുന്നത്. ന്യൂനമര്‍ദം ദുര്‍ബലമാവുന്ന സാഹചര്യത്തില്‍ ഇനി അതിതീവ്ര മഴ ഉണ്ടായേക്കില്ലെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com