കാണാതായിട്ട് ആറ് ദിവസം; മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 09:09 AM  |  

Last Updated: 18th October 2021 09:09 AM  |   A+A-   |  

fisherman_dead_body_found

രാഹുൽ

 

കൊല്ലം: അഴീക്കലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കൽ ഹാർബറിൽനിന്നും മൽസ്യബന്ധനത്തിന് പോയ രാഹുലിന്റെ (കണ്ണൻ - 32) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വള്ളത്തിൽ നിന്ന് വീണ് കാണാതായ രാഹുലിനായി ഒരാഴ്ചയായി തിരച്ചിൽ നടത്തുകയായിരുന്നു. 

ഏക അത്താണി

ദേവീപ്രസാദം എന്ന ഇൻബോർഡ് വള്ളത്തിലെ മൽസ്യതൊഴിലാളിയാണ് രാഹുൽ. അഴീക്കൽ ഹാർബറിൽനിന്ന് 13 നോട്ടിക്കൽ അകലെ വല കോരി നിൽക്കെയാണ് അപകടത്തിൽപ്പെട്ടത്. അമ്മയും ഭാര്യയും രണ്ടു കുരുന്നുകളുമടങ്ങിയ കുടുബത്തിൻറെ ഏക അത്താണിയായിരുന്നു രാഹുൽ.