തിളച്ചവെള്ളം അടുപ്പിൽനിന്നിറക്കവേ അച്ഛൻ വഴുതിവീണു; പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 07:03 AM  |  

Last Updated: 18th October 2021 07:03 AM  |   A+A-   |  

new born baby

പ്രതീകാത്മക ചിത്രം

 

മലപ്പുറം: തിളച്ചവെള്ളം വീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. വെള്ളം അടുപ്പിൽനിന്നിറക്കവേ അച്ഛൻ വഴുതിവീണു. പൊന്നാനി ചങ്ങരംകുളം സ്വദേശികളായ ബാബുവിന്റെയും സരിതയുടെയും മകൻ അമൻ എസ് ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെള്ളം അടുപ്പിൽനിന്നിറക്കവേ അച്ഛൻ വഴുതിവീണു, തിളച്ചവെള്ളം തെറിച്ചുവീണാണ് കുഞ്ഞിന് പൊള്ളലേറ്റത്. 

അപകടമുണ്ടായത് ചൊവ്വാഴ്ച

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അടുപ്പിൽ നിന്ന് വെള്ളം ഇറക്കുന്നതിനിടെ ബാബു കുഞ്ഞിന്റെ മൂത്രത്തിൽച്ചവിട്ടി വഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പൊള്ളലേറ്റു. ബാബു, മക്കളായ അലൻ, അനുദീബ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

ആശുപത്രിയിലെത്തിച്ച് അയൽക്കാർ

ചിയാന്നൂരിലെ വാടകവീട്ടിലാണു ബാബുവും സരിതയും താമസിക്കുന്നത്. ആശാരിപ്പണിക്കാരനാണ് ബാബു. സരിത ജലസേചനവകുപ്പിലെ ജോലിക്കാരിയും. അയൽക്കാർ ചേർന്നാണ് ബാബുവിനെയും മക്കളെയും ആശുപത്രിയിൽ എത്തിച്ചത്. ചങ്ങരംകുളം, തൃശ്ശൂർ ആശുപത്രികളിലെത്തിച്ചശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്.