മകള്‍ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു, സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞു വീണ് അച്ഛനും അന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 04:48 PM  |  

Last Updated: 18th October 2021 04:48 PM  |   A+A-   |  

father died during the funeral of daughter

രാജന്‍, ജിംന

 

കോഴിക്കോട്: മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് അത്തോളിയില്‍ ചോനോംകുന്നത്ത് ജിംനയുടെ (36) സംസ്‌കാര ചടങ്ങുനടക്കുന്നതിനിടെ അച്ഛന്‍ രാജനാണ് മരിച്ചത്. 68 വയസ്സായിരുന്നു. ജിംന ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. 

കാരക്കുന്നത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു ജിംന. ജിംനയുടെ സംസ്‌കാര ചടങ്ങ് അത്തോളിയിലെ വീട്ടുവളപ്പില്‍ നടക്കുന്നതിനിടെയാണ് അച്ഛന്‍ കുഴഞ്ഞുവീണത്. 

ചന്ദ്രികയാണ് രാജന്റെ ഭാര്യ. മക്കള്‍: ജസ്‌ന, ജിംജിത്ത് (ദുബൈ).