മലവെള്ളത്തില്‍ ആക്രി പെറുക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ടയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ് (വീഡിയോ)
By സമകാലികമലയാളം ഡെസ്ക് | Published: 18th October 2021 09:39 PM |
Last Updated: 18th October 2021 09:39 PM | A+A A- |

വീഡിയോ സ്‌ക്രീന്‍ഷോട്ട്
കൊല്ലം: മലവെള്ളത്തില്‍ ഒലിച്ചുവന്ന ആക്രിസാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊല്ലം ഇത്തിക്കരയാറിന് സമീപമാണ് സംഭവം നടന്നത്.
തമിഴ്‌നാട് സ്വദേശിയാണ് ഒഴുക്കില്‍പ്പെട്ടത്. അഞ്ചല്‍ പൊലീസിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.