ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; തോട്ടപ്പള്ളി സ്പില്‍ വേയില്‍ രാത്രി 9മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 08:08 PM  |  

Last Updated: 19th October 2021 08:08 PM  |   A+A-   |  

thottappally_spilway

തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞ വസ്തുക്കള്‍ നീക്കംചെയ്യുന്നുആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വെയില്‍ ഗതാഗത നിയന്ത്രണം. രാത്രി 9മുതല്‍ പതിനൊന്നുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പാലത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാലാണ് നിയന്ത്രം.

കിഴക്കന്‍ വെള്ളത്തിന്റെ വരവിനെ തുടര്‍ന്ന് സ്പില്‍വെയിലെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിരുന്നു. കുട്ടനാട്ടിലെ പള്ളാത്തുരുത്തി, പുളിങ്കുന്ന്, കൈനകരി, നെടുമുടി, കാവാലം, തുടങ്ങിയ മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സ്പില്‍വെയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സ്പില്‍വെയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.