കൊച്ചി നഗരമധ്യത്തിൽ റോഡിൽ യുവാവ് കുത്തേറ്റ നിലയിൽ ; നില ഗുരുതരം
By സമകാലിക മലയാളം ഡെസ്ക് | Published: 20th October 2021 03:09 PM |
Last Updated: 20th October 2021 03:09 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം നഗരമധ്യത്തിൽ വെച്ച് യുവാവിന് കുത്തേറ്റു. കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്.
എറണാകുളം കലൂരില്‍ കുത്തേറ്റ് വഴിയരികില്‍ കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.
ഇയാൾ ഓടി രക്ഷപ്പെട്ടതായാണ് വിവരം. എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.