'നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭം' ; വിഎസിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സം​ഗി​ച്ച​താ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍'. മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കേരളത്തിന്റെ ജനകീയ നായകന്‍ വിഎസ് അച്യുതാനന്ദന് ഇന്ന് 98 വയസ്സ് പൂര്‍ത്തിയായി. 99 -ാം വയസ്സിലേക്ക് കടക്കുന്നു. പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളില്ല. ഭാര്യ വസുമതിക്കും മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പം പായസം സഹിതം ഊണ് മാത്രമാണ് ഇന്നത്തെ പ്രത്യേകത. 

പക്ഷാ​ഘാ​ത​ത്തി​ൽ​നി​ന്ന്​ മു​ക്ത​നാ​യെ​ങ്കി​ലും വി എസ് പൂ​ർ​ണ ആ​രോ​ഗ്യം വീ​​ണ്ടെ​ടു​ത്തി​ട്ടി​ല്ല. വി​ശ്ര​മ​ത്തി​ലും പ​രി​ച​ര​ണ​ത്തി​ലു​മാണ് അദ്ദേഹമിപ്പോൾ. കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്തെ​ങ്കി​ലും ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല.ജ​നു​വ​രി 30ന് ​ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ക്ഷ​ൻ അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​വ​ടി​യാ​ർ ഹൗ​സി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കോള​ജി​ന​ടു​ത്തു​ള്ള വേ​ലി​ക്ക​ക​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

രാ​വി​ലെ​യു​ള്ള പ​ത്ര​പാ​രാ​യ​ണം അൽപസമയം ടി വി, ഇങ്ങനെ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ് വി എ​സിന്റെ ദി​ന​ച​ര്യ​ക​ൾ. ന​ട​ക്കാ​ൻ പരസ​ഹാ​യം ആ​വ​ശ്യ​മാ​ണ്. എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത വ​ട്ടി​യൂ​ർ​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സം​ഗി​ച്ച​താ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം.  ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളില്‍ നാലാമനായി 1923 ഒക്‌ടോബര്‍ 20നാണ് വി എസ് അച്യുതാനന്ദൻ ജനിച്ചത്. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com