വീടിന്റെ മുകളിൽ കയറി വൈദ്യുതി കമ്പിയിൽ തൊട്ടു, നാലാം ക്ലാസുകാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 07:52 AM  |  

Last Updated: 20th October 2021 07:52 AM  |   A+A-   |  

eight years old boy has died of electric shock

പ്രതീകാത്മക ചിത്രം

 

കാസർകോട്; വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയിൽ മൊറത്തണ ഹൗസിൽ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകൻ മോക്ഷിത്ത് രാജ് ഷെട്ടി (8) ആണ് മരിച്ചത്. 

വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന വീട്ടിൽ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകൾനിലയിൽ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയിൽ മോക്ഷിത്ത് തൊടുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറത്തണ ഗവ. യു.പി. സ്കൂൾ വിദ്യാർഥിയാണ്.