'താന്‍ ആരുടെയും രക്ഷാകര്‍ത്താവ് അല്ല'; ചെറിയാന്‍ ഫിലിപ്പിനെ മാന്യമായ രീതിയില്‍ സഹകരിപ്പിച്ചെന്ന് മുഖ്യമന്ത്രി

മാന്യമായ രീതിയില്‍ ഞങ്ങള്‍ സഹകരിപ്പിക്കാന്‍ തയ്യാറായി എന്നതും വസ്തുതയാണ്
പിണറായി വിജയന്‍
പിണറായി വിജയന്‍

തിരുവന്തപുരം: താന്‍ ആരുടെയും രക്ഷാകര്‍ത്താവ് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയാന്‍ ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഒരാളാണ്. അദ്ദേഹം ഒരുഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടതല്ല, ഇടതുപക്ഷത്തിനൊപ്പം സഹകരിക്കേണ്ടതാണെന്ന് തോന്നി. അങ്ങനെ ഞങ്ങളുമായി സഹകരിച്ചെന്നത് ശരിയാണ്. മാന്യമായ രീതിയില്‍ ഞങ്ങള്‍ സഹകരിപ്പിക്കാന്‍ തയ്യാറായി എന്നതും വസ്തുതയാണ്. ഇപ്പോ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്റെ വിമര്‍ശനം. നെതര്‍ലന്‍ഡ്‌സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടര്‍ നടപടിയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ലാക്കാക്കിയുള്ള വിമര്‍ശനവും ഉയര്‍ത്തി. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു ചെറിയാന്‍.

അറബിക്കടലിലെ ന്യൂനമര്‍ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കില്‍ പെരുമഴയോടൊപ്പം ഡാമുകള്‍ കൂടി തുറന്നു വിടുമ്പോള്‍ പല ജില്ലകളും വെള്ളത്തിലാകുമായിരുന്നു, മഹാഭാഗ്യം എന്നു പറഞ്ഞാല്‍ മതിയെന്നും ചെറിയാന്‍ കുറിപ്പില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com