നാലുവയസ്സുകാരിയെ പീഡിപ്പിച്ചു; വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു; വൈദികന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 07:29 PM  |  

Last Updated: 20th October 2021 07:29 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: നാലുവയസുകാരിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി സിബി വര്‍ഗീസിനെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32കാരനായ സിബി മരട് സെന്റ് മേരീസ് മഗ്ദലിന്‍ പള്ളിയിലെ സഹവികാരിയായിരുന്നു. 

സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ ഒളിവില്‍ പോയി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.