റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; പരിക്കേറ്റ യുവാവ് മരിച്ചു

റോഡിലെ ​കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: റോഡിലെ ​കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.  വടകര ചെങ്ങോത്ത് ഹംസയുടെ മകൻ അനീഷ് (24) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്കടുത്ത് അവേലത്ത് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.സ്‌കൂട്ടറിൽ കൂടയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു.

സംസ്ഥാന പാതയിലെ കുഴിയിൽ ചാടി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ബാലുശ്ശേരിക്കും താമരശ്ശേരിക്കുമിടയിൽ നിരവധിയിടങ്ങളിൽ ഇത്തരത്തിൽ ചതിക്കുഴികളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com