ജഡ്ജിയെ കാണണമെന്ന് പറഞ്ഞു, പൊലീസെത്തിയപ്പോൾ  കുഴഞ്ഞുവീണ നിലയിൽ; വിഷം കഴിച്ചതെന്ന് സൂചന, ​ഗുരുതരാവസ്ഥയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 08:11 AM  |  

Last Updated: 21st October 2021 08:15 AM  |   A+A-   |  

Kerala High Court

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി; ജഡ്ജിയെ കാണണമെന്നു പറഞ്ഞു വന്നയാൾ ഹൈക്കോടതി അങ്കണത്തിൽ കുഴഞ്ഞുവീണു. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ​വിഷം കഴിച്ച് എത്തിയതാണെന്നാണ് സൂചന. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുടെ നില ​ഗുരുതരമായി തുടരുകയാണ്. 

എനിക്കു ജഡ്ജിയെ കാണണം

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോടതിയുടെ മുഖ്യ കവാടത്തിനു സമീപത്തെ കാർ പോർച്ചിനു സമീപം ഇയാൾ നിൽക്കുന്നതു കണ്ട് അഭിഭാഷകർ കാര്യം തിരക്കി. തനിക്കു ജഡ്ജിയെ കാണണം എന്ന് ഇയാൾ പറഞ്ഞു. അസ്വഭാവികത തോന്നിയ അഭിഭാഷകർ വിവരം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു.  

പൊലീസ് എത്തിയപ്പോൾ ഇയാൾ കുഴഞ്ഞു വീണു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിയിരിക്കുകയായിരുന്നു. വിഷം കഴിച്ചതാണെന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. മലപ്പുറം സ്വദേശിയാണ് ഇയാൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.