വിവാഹം ഒന്നരമാസം മുന്‍പ്; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 02:37 PM  |  

Last Updated: 21st October 2021 02:37 PM  |   A+A-   |  

woman hanged at husband house

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആര്യനാട് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയാണ് മരിച്ചത്. 23 വയസായിരുന്നു. ഒന്നര മാസം മുന്‍പായിരുന്നു വിവാഹം.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അദിത്യയെ കിടപ്പുമുറിയില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികമായിരുന്നു. ഇതിനായി കേക്ക് ബുക്ക് ചെയ്തിരുന്നതും ആദിത്യയാണ്. കേക്ക് മുറിക്കുന്നതിന് മുന്‍പായി മുറിയിലേക്ക് പോയ ആദിത്യ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോള്‍ യുവതിയെ
മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്നറിയുന്നതിനായി പൊലീസ് യുവതിയുടെ ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഭര്‍ത്താവ് മിഥുനെയും പൊലീസ് ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചയതായി പൊലീസ് പറഞ്ഞു.