തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2021 05:18 PM  |  

Last Updated: 22nd October 2021 07:06 PM  |   A+A-   |  

murder case

പ്രതീകാത്മക ചിത്രം

 

തൃശൂര്‍ : തൃശൂര്‍ പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. ഒല്ലൂക്കര സ്വദേശി ഷെമീര്‍ (38) ആണ് മരിച്ചത്. പറവട്ടാനി ചുങ്കത്ത് വെച്ചാണ് സംഭവം. 

ഓട്ടോയില്‍ എത്തിയ സംഘമാണ് ഷെമീറിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ആക്രമണത്തിന് ശേഷം ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുണ്ടകളുടെ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.