ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ ആശുപത്രിക്കകത്ത് കൂട്ടത്തല്ല്; കുത്തേറ്റ യുവാവ് മരിച്ചു

കൊട്ടാരക്കര വിജയ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
പുറത്തുവന്ന സിസിടിവി ദൃശ്യം
പുറത്തുവന്ന സിസിടിവി ദൃശ്യം

കൊല്ലം: കൊട്ടാരക്കര വിജയ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിക്കകത്ത് വച്ച് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

ആംബുലന്‍സ് ഡ്രൈവര്‍ തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നപരിഹാരത്തിനായി വിളിച്ച ചര്‍ച്ചയില്‍ സിദ്ദിഖ് എന്ന ആംബലുലന്‍സ് ഡ്രൈവര്‍ക്ക് അടിയേറ്റിരുന്നു. പരിക്കേറ്റ സിദ്ധിഖിനെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രിയിലാണ് അംബുലന്‍സ് ഡ്രൈവര്‍മാര്‍ ആശുപത്രിയില്‍ നിന്ന് പരസ്പരം ഏറ്റുമുട്ടിയയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാഹുല്‍ വിഷ്ണു, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാഹുലിന്റെ പരിക്ക് ഗുരുതരമായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടു്ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com