കുറുപ്പ് ആദ്യം; തീയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോയ്ക്കും അനുമതി

50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ കൊട്ടകകള്‍ വീണ്ടും ഉണരുന്നു. മന്ത്രി സജി ചെറിയാനുമായി തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സംഘടനകള്‍ വ്യക്തമാക്കി. 

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

50 ശതമാനം സീറ്റിങ് കപ്പാസിറ്റി

ആറുമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജീവനക്കാരും പ്രേക്ഷകരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.

കുറുപ്പ് ആദ്യം

കോവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ തുറന്നെങ്കിലും, വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ അടയ്ക്കുകയായിരുന്നു. അന്യഭാഷാ ചിത്രങ്ങളാകും ആദ്യം തിയേറ്ററുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 12 ന് റിലീസ് ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്  ആകും ആദ്യം തിയേറ്ററുകളിലെത്തുന്ന മലയാള സിനിമ. സെക്കന്റ് ഷോയ്ക്കും അനുമതിയെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com