കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിലക്കി, കര്‍ശന നടപടിയുമായി സര്‍ക്കാര്‍

അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറപ്പെടുവിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിയന്ത്രിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സർക്കുലർ പുറപ്പെടുവിച്ചു. 

കോളജ് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതായി ‌പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.  സർക്കാർ-എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോ എന്ന് നിരിക്ഷക്കാനും സർക്കുലറിൽ നിർദേശമുണ്ട്.  അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോ എന്ന് പരിശോധിച്ച് എല്ലാ മാസവും റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ പറയുന്നു.

സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തുന്നതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി. തലശ്ശേരി ബ്രണ്ണൻ കോളജ് അധ്യാപകനായ കെടി ചന്ദ്രമോഹനെയാണ് മലപ്പുറം ഗവ. വനിത കോളജിലേക്ക് സ്ഥലംമാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com